---
title: " ചോമ്പാല ഫിഷിങ് ഹാർബർ വികസനം ത്വരിതപ്പെടുത്തണം; മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യമന്ത്രിക്കും മന്ത്രിക്കും നിവേദനം നൽകി"
english_title: "Mullappally Urges Kerala Govt to Speed Up Chombala Fishing Harbour Development"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378227/ chombala-fishing-harbour-development-mullappally-memorandum"
published_at: "2026-08-12T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ca721e349f_chombala-fishing-harbour-development-mullappally-memorandum.jpg"
keywords: ["Chombala Fishing Harbour", "Mullappally Ramachandran", "VD Satheesan", "VEA Abdul Gafoor"]
---

#  ചോമ്പാല ഫിഷിങ് ഹാർബർ വികസനം ത്വരിതപ്പെടുത്തണം; മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യമന്ത്രിക്കും മന്ത്രിക്കും നിവേദനം നൽകി

> **Lead Summary:** ചോമ്പാല : ഫിഷിങ്ങ് ഹാർബറിന്റെ വികസനത്തിനായി സത്വര നടപടികൾ സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. ഡി. സതീശനും ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂറിന്നും മുൻ കെ.പി.സി.സി. പ്രസിഡണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ നിവേദനം നൽകി 5000 ലേറെ തൊഴിലാളികളും 1200 നാടൻ വള്ളങ്ങളും മോട്ടോർ ബോട്ടുകളും മത്സ്യബന്ധനത്തിലേർപ്പെടുന്ന ചോമ്പാല ഫിഷിങ്ങ് ഹാർബർ മലബാറിൽ ഏറെ പ്രശസ്തമാണ്.

## Article Content

ചോമ്പാല : ഫിഷിങ്ങ് ഹാർബറിന്റെ വികസനത്തിനായി സത്വര നടപടികൾ സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. ഡി. സതീശനും ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂറിന്നും മുൻ കെ.പി.സി.സി. പ്രസിഡണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ നിവേദനം നൽകി 5000 ലേറെ തൊഴിലാളികളും 1200 നാടൻ വള്ളങ്ങളും മോട്ടോർ ബോട്ടുകളും മത്സ്യബന്ധനത്തിലേർപ്പെടുന്ന ചോമ്പാല ഫിഷിങ്ങ് ഹാർബർ മലബാറിൽ ഏറെ പ്രശസ്തമാണ്.

ചോമ്പലയിൽ ഒരു ഫിഷിങ് ഹാർബർ വേണമെന്ന നാട്ടുകാരുടെ ചിരകാല ആവശ്യം യാഥാർഥ്യം ആയതു 1991ൽ പി.വി. നരസിംഹ റാവു മന്ത്രിസഭയിൽ മുല്ലപ്പള്ളി കേന്ദ്ര കൃഷി, സഹകരണ, ഫിഷറീസ് മന്ത്രിയായ കാലത്താണ്. 1999 ൽ പ്രവർത്തനം ആരംഭിച്ചെങ്കിലും കഴിഞ്ഞ 10 വർഷം വികസനം പാടെ മുടങ്ങിക്കിടക്കുകയായിരുന്നുവെന്ന് നിവേദനത്തിൽ വ്യക്തമാക്കി.

വള്ളങ്ങൾക്കും മോട്ടോർ ബോട്ടുകൾക്കും സുഗമമായി തീരമണയാൽ എത്രയും അടിയന്തിരമായി ഡ്രഡ്ജിങ് നടത്തേണ്ടതുണ്ട്.

പത്തു വർഷമായി തീരത്ത് അടിഞ്ഞു കൂടിയ ചെളിയും മണലും നീക്കം ചെയ്യുകയും തുറമുഖത്തിന്റെ തെക്കും വടക്കും ഭാഗങ്ങളിൽ ജട്ടിയുടെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്യണം.

പേരിന് മാത്രം പ്രവർത്തിക്കുന്ന ആരോഗ്യ സബ് സെന്ററിൽ പകൽ സമയത്തെങ്കിലും ഡോക്ടരുടെ സേവനം ഉറപ്പാക്കുക, കുടി വെളള്ളം, ശൗച്യാലയം, വൈദ്യുതി , സി.സി. ടി.വി. എന്നിവയും ഹാർബറിൽ ഉറപ്പാക്കേണ്ടതാണ്.

ഹാർബ്ബറിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പ് വരുത്തുകയും നൂറുകണക്കിന് ലോറികൾ, ടെംപോകൾ തുടങ്ങിയ വാഹനങ്ങക്ക് വരാനും പോകാനും സൗകര്യം ഉണ്ടാക്കുക തുടങ്ങി പ്രധാന കാര്യങ്ങളാണ് നിവേദനത്തിൽ എടുത്തു പറഞ്ഞിട്ടുള്ളത്.

ഹാർബർ എഞ്ചിനിയറിങ്ങ് ഡിപ്പാർട്ട്മെന്റിനോട് ഉടനടി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുൾ ഗഫൂർ മുല്ലപ്പളളിയെ അറിയിച്ചു.**
English Summary:**

Former KPCC President Mullappally Ramachandran submitted a memorandum to CM VD Satheesan and Fisheries Minister V.E. Abdul Gafoor demanding urgent steps for the development of Chombala Fishing Harbour. He noted that over 5000 workers and 1200 country boats and motor boats operate from the harbour, which became a reality in 1991 when he was Union Minister. The memorandum highlighted that development has stalled for 10 years and sought immediate dredging, completion of north and south jetties, health sub-centre with doctor, drinking water, toilets, electricity, CCTV, cleanliness and parking for trucks. The Minister assured that the Harbour Engineering Department has been asked to submit a report immediately.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378227/ chombala-fishing-harbour-development-mullappally-memorandum)